2015, മാർച്ച് 11, ബുധനാഴ്‌ച

AAP ഗുരുത്വദോഷം(രാജി+തീർപ്പ്)

AAP ഒറ്റയ്ക്ക് ദേശീയ ബദലാകുമെന്ന് വിലയിരുത്തിയ ഘട്ടത്തിൽ ഞാനിവിടെ കുറിച്ചു... 'AAP മെട്രോ പ്രതിഭാസമെന്ന്'..........
പുറത്തുവരുന്ന വാർത്തകളെക്കാൾ ദയനീയമാണ് AAP യുടെ ആഭ്യന്തര കാര്യമെന്നാണ് എൻറെ ദില്ലി പത്രപ്രവർത്തക സുഹൃത്തുക്കൾ പങ്കുവയ്ക്കുന്നത്.......
ഇന്ത്യയുടെ രാഷ്ട്രീയ വൈരുദ്ധ്യ ചരിത്രം പഠിക്കുന്നവർക്ക് AAP പുതു രാഷ്ട്രീയ ദേശീയ ബദലെന്ന് എങ്ങനെയാണ് പറയാൻ സാധിച്ചത്?? സാധിക്കുന്നത്??...
എന്ത് ചരിത്രാവബോധമാണ് അത്തരം നിലപാടിനടിസ്ഥാനം??
എന്നാൽ "പ്രതീക്ഷ",, അത് ആർക്കും എപ്പോഴും എങ്ങനെയും ഉണ്ടാകുന്നതിൽ തെറ്റില്ലതാനും....
SP; BSP; RJD; JDs; JDU; RLD; TRINAMOOL; AIADMK; DMK; JMM; YSR; Kerala Congress parties; ML; IUML; (PDP, NC etc in JK) തുടങ്ങി നിരവധി പ്രാദേശിക പാർട്ടികളുടെ രൂപീകരണ കാലഘട്ടം ഇതിനെക്കാൾ പ്രോജ്ജ്വലമായിരുന്നില്ലേ????
നിലവിൽ ഇവയുടെ ദേശീയ ബദൽ അവസ്ഥയെന്ത്??
ഇവയുടെ നേതൃപാരമ്പര്യവും സംഘടനാ സംവിധാനവും ചേർത്ത് വച്ച് വിലയിരുത്തണം.......
AAP യെ പുതു സാന്നിധ്യത്തിനപ്പുറം "ദേശീയ ബദലായി" വ്യാഖ്യാനിച്ച് കൊണ്ടാടപ്പെട്ടതിന് പിന്നിലെ അജണ്ട എന്ത്???? രാഷ്ട്രീയത്തിൽ എതിർസ്വരങ്ങളെക്കാൾ പഠനവിധേയമാക്കേണ്ടത് വാഴ്ത്തുപാട്ടുകൾക്ക് പിന്നിലെ രാഷ്ട്രീയമെന്ന് കുറിച്ചത് Bertrand Russell ആണ്!!!!!!!!!!!
"ഗുരുദോഷം ഗുരുത്വദോഷം" അർത്ഥം അന്നഹസാരയ്ക് മനസിലാകും!!!!!!!
മഹാത്മജി മനസിലാക്കിയിരുന്നതായി ചരിത്രം പറയുന്നു,,,,,,,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ