2015, ജനുവരി 24, ശനിയാഴ്‌ച

  1. പി പത്മരാജൻ എനിക്ക് ""ആരാധനാമൂർത്തിയല്ല""

ഗുരുനാഥാ വീണ്ടും ഒരു ജനുവരി.........
ദൃശ്യമാധ്യമം എൻറെ സ്വപ്നത്തിൽ കടത്തിവിട്ട,, പ്രതിസന്ധികളൊക്കെ അതിജീവിച്ച് അവിടെ പ്രവർത്തിക്കാൻ ഇന്നും പ്രചോദനമാകുന്ന,, എൻറെ ഹൃദയത്തിൽ തൊട്ട ഗുരുനാഥ ൻമാരിൽ ഒരാളായ പി പത്മരാജന്..........
എൻറെ ജീവിത സഖിയോടുളള എന്നിലെ പ്രണയംഇന്നും ജ്വലിപ്പിക്കുന്ന രാധാലക്ഷ്മി പത്മരാജന് .........
എല്ലാ മെയ് മാസവും ജനുവരി മാസവും അങ്ങേയ്ക്കും അങ്ങയെ സ്നേഹിക്കുന്നവർക്കും വളരെ പ്രാധാന്യമുളളതാണ്....
അതുകൊണ്ട് ഈ ജനുവരി അങ്ങേയ്ക്കുളളത്..........
അങ്ങയുടെ മികച്ച സിനിമ......
സുഹൃത്തായ ഉണ്ണികൃഷ്ണമേനോനെ സാക്ഷ്യപ്പെടുത്തുന്ന 'തൂവാനത്തുമ്പികൾ.....'
ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നത് 'മൂന്നാംപക്കം........'
('ഒരിടത്തൊരു ഫയൽമാനും' 'അരപ്പെട്ട കെട്ടിയ ഗ്രാമത്തിലും' മറക്കുന്നില്ല)
ബാക്കി എല്ലാ സിനിമയും ഒട്ടും സമഗ്രതയില്ലാത്തതും ഏതെങ്കിലും മേഖലകൾ മാത്രം പ്രത്യേകം പ്രത്യേകം മുഴച്ചു നിൽക്കുന്നവയും........
അങ്ങ് സിനിമാക്കാരൻ എന്നല്ല മലയാളം കണ്ട എണ്ണം പറഞ്ഞ 'സാഹിത്യകാരൻ' എന്നാവും ചരിത്രം വിലയിരുത്തുക........
അതിന് അധികമൊന്നും വേണ്ട 'നക്ഷത്രങ്ങളേ കാവൽ' മാത്രം മതി............
ഗുരുനാഥനോടുളള ആരാധനയ്ക്കപ്പുറം അങ്ങ് ഇന്നെനിക്ക് പഠനഗ്രന്ഥമാണ്..........
രാധാലക്ഷ്മി പത്മരാജൻ........
സുന്ദരപ്രണയത്തിൻറെ സാക്ഷിപത്രം...........
താങ്കളുടെ 'ഓർമ്മകളിൽ തൂവാനമായി പത്മരാജനോ' 'വസന്തത്തിൻറെ അഭ്രജാലകമോ' താങ്കളെ ഒരിക്കലും ഒരിടത്തും ഓർമ്മപ്പെടുത്തില്ല......
'പത്മരാജൻ എൻറെ ഗന്ധർവൻ' അത് മാത്രമാകും താങ്കളെ രേഖപ്പെടുത്തുക..........
ദയവായി ഇനി പി.പത്മരാജനെ കുറിച്ച് താങ്കൾ എഴുതാതിരിക്കുക.......
ഗുരുനാഥാ അങ്ങയുടെ ഓർമ്മകൾ എനിക്ക് അഹങ്കാരമാണ് അതിലേറെ ജാഡയാണ്.........(അങ്ങയെ പരാമർശിക്കുമ്പോൾ ചിലരെങ്കിലും ഈ വാക്കുകൾ ഉപയോഗിച്ചാണ് എന്നെ വിമർശിക്കാറ്)
എത്രയോ മുഖാമുഖങ്ങളിൽ ഞാൻ അങ്ങയെ കുറിച്ച് പങ്കുവച്ച ഈ 'ജാഡ',, 'അഹങ്കാരം' ഇവ കൊണ്ട്മാത്രം കുലപതികളുടെ മുന്നിൽ മികവ് തെളിയിച്ചു,,എൻറെ മേഖലയിൽ അവസരങ്ങൾ സ്വന്തമാക്കി..........
അങ്ങയുടെ കവിത ഞാൻ കടമെടുക്കട്ടേ.......
""അകലെ ഒരു പുകനാരുയരുന്നതിന് മുമ്പ് മഴ വന്നു തല്ലി നിൻ ജാലകപാളിമേൽ......""
അങ്ങയുടെ ചുടലതെങ്ങ് ഇന്നും അങ്ങേയ്ക്ക് പിന്നാലെ അങ്ങയുടെ അടുത്ത് വന്ന അങ്ങയുടെ എല്ലാമെല്ലാമായ അമ്മയ്ക്കത്രയും പോലും ഉയരത്തിലായില്ല...
അത് അങ്ങയുടെ ആത്മാർത്ഥമായ സ്നേഹ മനസിനെ കാണിക്കുന്നു.......
അങ്ങേയെ കുറിച്ച് എന്തെഴുതിയാലും ഈ ഞാനും അങ്ങേയ്ക്ക് വളരെ വളരെ താഴെ മാത്രം........
ഈ ജനുവരിയിൽ,, ജാഡയോടെ അഹങ്കാരത്തോടെ ആരു വിലക്കിയാലും എവിടേയും എപ്പോഴുംഅങ്ങയെ പരാമർശിക്കും എന്ന് പറഞ്ഞുകൊണ്ട് 8 ആം ക്ലാസിൽ ഞാൻ കുറിച്ച അങ്ങയുടെ വിലാസം ഇന്നും സ്വകാര്യ ഡയറിയിൽ സൂക്ഷിക്കുന്ന എസ് വി പ്രദീപ്...............
""വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല.....നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക""
അങ്ങയുടെ വാക്കുകൾ
ഗുരുനാഥാ ഞാൻ തിരുത്തുന്നു....
ഞാൻ അങ്ങയെ കാണും..തീർച്ച..

2015, ജനുവരി 20, ചൊവ്വാഴ്ച

  1. മാണിക്ക് "മണി" കെട്ടി ബിജു


ഡിസം 31 ന് ഉച്ചയ്ക്ക് 12.30 നും 1.30 നും ഇടയിൽ ബാർ ഓണേഴ്സ് യോഗം നടക്കുന്നതിനിടെ ജോസ് K മാണി എന്തിന് നേതാക്കളെ ടെലിഫോൺ ചെയ്തെന്ന്
ബിജു രമേശ്.......................
P J ജോസഫ് എങ്ങനെ ക്വിക് വെരിഫിക്കേഷൻ റിപ്പോർട്ട് കണ്ടെന്നും വേണ്ടിവന്നാൽ CBI അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും ബിജു രമേശ്.......................
മുഖ്യമന്ത്രിയും K M മാണിയും നിയമം പഠിച്ചവരെന്ന്
D സുഗതൻ.....................
പഠിച്ചിട്ട് കാര്യമില്ല പ്രവർത്തിയിലാണ് വേണ്ടതെന്ന് Adv ജയശങ്കർ................
അരാജകത്വവും നിയമലംഘനവും കൊടികുത്തി വാഴുന്നതായി
Adv മുഹമ്മദ് റിയാസ്...............
ജനങ്ങൾ എവിടെ?????? ജനായത്തം എന്തു ചെയ്യണം?????
https://www.youtube.com/watch?v=pah3czMIpkQ




2015, ജനുവരി 16, വെള്ളിയാഴ്‌ച



സുരേഷ് ഗോപിക്ക് എന്തുപറ്റി !?

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാൻ സാമ്പത്തികം സ്വരൂപിക്കുന്നതടക്കം 'ഹിന്ദു' സമൂഹം ഒത്തൊരുമയോടെ മുന്നിട്ടിറങ്ങണമെന്ന് സുരേഷ് ഗോപി......................
വികസനത്തിൽ ജാതി മത രാഷ്ട്രീയ ആഹ്വാനം ശുദ്ധ വങ്കത്തമെന്ന് M വിജയകുമാർ......
വിഴിഞ്ഞം പദ്ധതി ഭാരതത്തിൻറെ അഭിമാനമെന്നും സുരേഷ് ഗോപിയുടേത് തികഞ്ഞ അൽപ്പത്തമെന്നും...
KVS ഹരിദാസ്................
വിഴിഞ്ഞത്തിൻറെ പേരിൽ നാല് വോട്ട് നേടാൻ BJP ആഗ്രഹിക്കുന്നതിൻറെ തെളിവാണ് സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും BJP പുലർത്തുന്ന മൗനമെന്ന് ഫക്രുദീൻ..........................
https://www.youtube.com/watch?v=wiEWm2P5am4


2015, ജനുവരി 15, വ്യാഴാഴ്‌ച

  1. ഉമ്മനും സരിതയും ഊർജ്ജവും

ഉമ്മൻചാണ്ടിക്ക് സരിതയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും സോളാറിൽ പണം മുടക്കിയത് മുഖ്യമന്ത്രിയുടെ കത്തിൻറെയും മറ്റും അടിസ്ഥാനത്തിലെന്ന് ശ്രീധരൻ നായർ സോളാർ കമ്മീഷനോട്..............
തനിക്ക്മേൽ രാഷ്ട്രീയ സമ്മർദ്ദം ശക്തമെന്നും പകപോക്കൽ നടക്കുന്നുവെന്നും മൊഴി...........
അധാർമികനായ മുഖ്യമന്ത്രിയെന്ന് 
AN ഷംസീർ.........................
രാഷ്ട്രീയ ധാർമ്മികത അവശ്യം വേണമെന്ന് A സജീവൻ...............
ശ്രീധരൻനായരുടെ മൊഴിക്ക് നിയമപരമായി വലിയ പ്രാധാന്യമുണ്ടെന്ന്
Adv ശാസ്തമംഗലം അജിത്ത്..................
https://www.youtube.com/watch?v=Usp9RcR8-g4



2015, ജനുവരി 14, ബുധനാഴ്‌ച

  1. FACE TO FACE

Me with Dr P Gopinadhan Pillai (Asst.Dir.Continuing Education Center, Kerala University) and students of Tv News Reading and Compering after a short face to face......very very happy moments.......

2015, ജനുവരി 12, തിങ്കളാഴ്‌ച

  1. അക്ഷയ കേന്ദ്രങ്ങൾ പൂട്ടുന്നു

ഓരോ വീട്ടിലും കമ്പ്യൂട്ടർ സാക്ഷരത ഉറപ്പുവരുത്തുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട അക്ഷയ കേന്ദങ്ങൾ പ്രതിസന്ധിയിൽ....................
സർക്കാർ, ലക്ഷങ്ങളുടെ കുടിശ്ശിക നൽകാനുണ്ടെന്നും സ്വകാര്യ ലോബിയെ സഹായിക്കാനുളള നീക്കമെന്നും AD ജയനും
C സുധീറും (it employees association leaders)................. 
അക്ഷയ കേന്ദ്രങ്ങൾ നശിക്കാൻ പാടില്ലെന്നും ശക്തിപ്പെടുത്താൻ കർശന നടപടി വേണമെന്നും Dr.ഗോപിനാഥൻ പിളള............
https://www.youtube.com/watch?v=wgohlhH0qO0
report : k m umesh (kochi)


2015, ജനുവരി 11, ഞായറാഴ്‌ച

  1. RUN KERALA RUN ലെ 'ഓട്ടം'

റൺ കേരള റണ്ണിൻറെ പ്രചാരണത്തിന് സ്വന്തമായി പണം കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം..........................
ഫണ്ട് നൽകാതെ പിന്നെ എന്തിന് സ്വകാര്യ പത്രസ്ഥാപനത്തിനും ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പിനും സർക്കാർ പണം നൽകിയെന്ന് TP ദാസനും അൻസാർ S രാജും....................
ധൂർത്തല്ല 'അഴിമതി'യെന്ന് ദേവദാസ്........................
report : rajkumar(kollam)
https://www.youtube.com/watch?v=_f060zKboAs


2015, ജനുവരി 8, വ്യാഴാഴ്‌ച


  1. KSRTC യെ സർക്കാരിന് വേണ്ടേ

സൂപ്പർക്ലാസ് റൂട്ടുകൾ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി അട്ടിമറിച്ച് സർക്കാർ...........
കെടുകാര്യസ്ഥതയുടെ ഉദാഹരണമെന്ന് CK ഹരികൃഷ്ണൻ (citu;ksrtea)...........
പ്രതീക്ഷ നശിച്ചിട്ടില്ലെന്നും സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും R ശശിധരൻ (tdf;intuc)................
KSRTC ജീവനക്കാരും കുടുംബങ്ങളും എന്തു ചയ്യണം.....
report : Sali Muhammad Idukki
https://www.youtube.com/watch?v=FKCj5OfCaPk

2015, ജനുവരി 6, ചൊവ്വാഴ്ച

  1. ദേശീയഗെയിംസിലെ 'കളി' കൾ

ദേശീയഗെയിംസ് നടത്തിപ്പിൽ
വൻ ധൂർത്തെന്ന്
V ശിവൻകുട്ടി MLA..............
കായിക കേരളത്തിന് നാണക്കേടെന്ന് ദേവദാസ്........
കരുതൽ വേണ്ടിയിരുന്നുവെന്ന് ബോബി അലോഷ്യസ്..............
ഗെയിംസ് നടത്തിപ്പിൽ സുതാര്യത നഷ്ടപ്പെട്ടോ...........

https://www.youtube.com/watch?v=z3_bBngKIdE



ലൈംഗിക മരുന്നുകളും അപകടവും

സംസ്ഥാനത്ത് ലൈംഗിക ഉത്തേജക മരുന്നുകൾ നിയന്ത്രണമില്ലാതെ വിൽക്കുന്നു..............
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ഹൃദ്രോഗമടക്കമുളള മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന്
Dr ജയപ്രകാശും...

Dr B ഇക്ബാലും.................
നിയമം ലംഘിച്ചാൽ മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടി വേണമെന്ന് റീട്ടെയിൽ ഔഷധം ഫോറം ചെയർമാൻ സനിൽകുമാർ..................
ആരോഗ്യമേഖല എങ്ങോട്ട്..........
Report :
Diljith CG pta
https://www.youtube.com/watch?v=tYm-MnPIQC4



2015, ജനുവരി 4, ഞായറാഴ്‌ച

ROYAL FAMILY OF TRAVANCORE AND PADMANABHA SWAMY TEMPLE........"""THE DEAL IS NOT GOOD""" BY AMICUS CURIE OF SUPREME COURT....IS THERE ANY 'BLACK MARK' ????
https://www.youtube.com/watch?v=55MzPjuevI0
  1. മതം...ഭ്രാന്ത്...തീവ്രവാദം

അമീർഖാൻറെ 'PK' സിനിമയ്ക്കെതിരെ മതസംഘടനകൾ രംഗത്തെത്തുന്നത് ഫാഷിസറ്റ് മനസ് ശക്തമാകുന്നതിൻറെ ഉദാഹരണമെന്ന്
A സജീവനും KVSഹരിദാസും ഫക്രുദീൻ അലിയും.....................
സംയമനവും സമരസപ്പെടലുമാണ് സാമൂഹിക മുന്നേറ്റത്തിന് ആവശ്യമെന്നും മൂവരും അഭിപ്രായപ്പെട്ടു............
സോഷ്യൽമീഡിയയിലെ അഭിപ്രായങ്ങൾ ചില പ്രത്യേക 'മത' നാമധാരികൾ ഹൈജാക്ക് ചെയ്യുന്നതായി പല പഠനങ്ങളും മന്നോട്ട് വയ്ക്കുന്നു................
ആധിപത്യത്തിനായി വ്യാജ പ്രൊഫൈലുകൾ ഉപയോഗിക്കുന്നുവെന്നും...........
ആവിഷ്കാര സ്വാതന്ത്ര്യം മരീചികയോ!!!!!!!!??????????

https://www.youtube.com/watch?v=tumXBSPsB2s

  1. ധോണിയും വിടവാങ്ങലും

ധോണി മഹാനായ ക്യാപ്റ്റൻ.......
എന്നാൽ ചില വീഴ്ചകളും വഴിതെറ്റലും!!!!?????................
വിടവാങ്ങൽ പ്രഖ്യാപനം ധോണിക്ക് പകരംBCCI നടത്തിയത് എന്തിനെന്ന് ശ്രീകുമാരൻ നായരും ദേവദാസും................. 
മാന്യമായ സ്വാഭാവിക നടപടിയെന്ന് രംഗനാഥൻ..............
സംശയിക്കേണ്ട സാഹചര്യമെന്ന് ആവർത്തിച്ചുറപ്പിച്ച്
ശ്രീകുമാരൻ നായർ.......!!!!!??????

ക്രൂരം...ദയനീയം...അവഗണന

ആദിവാസി വിഭാഗങ്ങളിലെ ശാരീരിക മാനസിക വൈകല്യമുളളവരോടുളള സർക്കാർ അവഗണന ക്രൂരമെന്ന്
ധന്യാ രാമൻ...............................
ഫണ്ടുകൾ വകമാറ്റുന്നതായും വ്യാജ സർട്ടിഫിക്കറ്റുകൾ വഴി അനർഹർ ആനുകൂല്യം തട്ടിയെടുക്കുന്നതായും 
KV മത്തായിയും
Pവാസുദേവനും..........................
Report : anoop k r (wayanad)

  1. MYSELF

കായിക രംഗത്തെ അവതരണവും റിപ്പോർട്ടിംഗും ആദ്യവുമല്ല അവസാനവുമല്ല....................
പക്ഷേ ISL സെമിയിലേയും ഫൈനലിലേയും അവതരാകൻറെ വേഷം എന്നും ഓർത്തുവയ്ക്കാൻ ഇഷ്ടപ്പെടുന്ന ഏട്.........................
പ്രത്യേകിച്ചും കലാഭവൻ മണിയും ജോ പോൾ അഞ്ചേരിയും ഉഴവൂർ വിജയനും ചേർന്നപ്പോൾ...............
ഏറെ ആസ്വദിച്ചെന്നറിച്ച് നേരിട്ടും അല്ലാതെയും അഭിനന്ദനം അറിയിച്ച എല്ലാവർക്കും നന്ദി......................
https://www.youtube.com/watch?v=vfXYDy1mkSE

ബ്ലാസ്റ്റേഴ്സ്.....ബ്ലാസ്റ്റേഴ്സ്.....കേരള

കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈനെ തോൽപ്പിക്കുന്ന ഓരോ മുഹൂർത്തവും ആസ്വദിച്ച് പ്രേക്ഷകർക്കൊപ്പം
പീപ്പിൾ ന്യൂസ് ടീം.........................
ഞങ്ങൾക്കൊപ്പം കലാഭവൻ മണിയും ഉഴവൂർ വിജയനും ദേവദാസും ബിനീഷും....................
ഞാൻ നയിച്ചിട്ടുളള ചർച്ചകളിൽ ഹൃദയത്തിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒന്ന്........................
നേരിട്ടും അല്ലാതെയും അഭിനന്ദിച്ച ഓൺലയിൻ സുഹൃത്തുക്കൾക്ക്
......................നന്ദി......................
https://www.youtube.com/watch?v=vfXYDy1mkSE

""ചിത്രം...വിചിത്രം...മേളം...""

ചലച്ചിത്രമേളകൾ മലയാള സിനിമയ്ക്ക് "വട്ടപൂജ്യ" മാണ് നൽകിയതെന്ന് ഡോ.ബിജു............
19 ആം മേള ആരംഭം മുതൽ നിറം മങ്ങിയതെന്ന് ഡോ.രാധിക സി.നായർ. "മേള" എന്നതിനപ്പുറം പുതിയ ദൃശ്യസംസ്കാരത്തിൻറെ കാഴ്ചയുടെ വേദികളാണ് ആവശ്യമെന്നും ഡോ.രാധിക........
ബഹുസ്വരതയുടെ സൗന്ദര്യമാവണം മേളയെന്ന് സനൽ ശശിധരൻ.........
അടൂർ ഗോപാലകൃഷ്ണൻ എന്ന "ഒറ്റ" വ്യക്തിക്കപ്പുറം 19 ആം മേളയുടെ സംഘാടനം മാറേണ്ടിയിരുന്നുവെന്നും 20 ആമത് മേള പ്രതീക്ഷകൾക്കപ്പുറം കൂട്ടായ്മയുടെ വിജയമാകണമെന്നും ഹരികുമാർ..................
https://www.youtube.com/watch?v=kWCDYsouNZM

2015, ജനുവരി 3, ശനിയാഴ്‌ച

HELLO (SUPPORTERS & CRITICS)
HAPPY 2015 TO ALL
hello friends me SV Pradeep Chief Broadcast Journalist In Kairali People Tv