2015, ജനുവരി 24, ശനിയാഴ്‌ച

  1. പി പത്മരാജൻ എനിക്ക് ""ആരാധനാമൂർത്തിയല്ല""

ഗുരുനാഥാ വീണ്ടും ഒരു ജനുവരി.........
ദൃശ്യമാധ്യമം എൻറെ സ്വപ്നത്തിൽ കടത്തിവിട്ട,, പ്രതിസന്ധികളൊക്കെ അതിജീവിച്ച് അവിടെ പ്രവർത്തിക്കാൻ ഇന്നും പ്രചോദനമാകുന്ന,, എൻറെ ഹൃദയത്തിൽ തൊട്ട ഗുരുനാഥ ൻമാരിൽ ഒരാളായ പി പത്മരാജന്..........
എൻറെ ജീവിത സഖിയോടുളള എന്നിലെ പ്രണയംഇന്നും ജ്വലിപ്പിക്കുന്ന രാധാലക്ഷ്മി പത്മരാജന് .........
എല്ലാ മെയ് മാസവും ജനുവരി മാസവും അങ്ങേയ്ക്കും അങ്ങയെ സ്നേഹിക്കുന്നവർക്കും വളരെ പ്രാധാന്യമുളളതാണ്....
അതുകൊണ്ട് ഈ ജനുവരി അങ്ങേയ്ക്കുളളത്..........
അങ്ങയുടെ മികച്ച സിനിമ......
സുഹൃത്തായ ഉണ്ണികൃഷ്ണമേനോനെ സാക്ഷ്യപ്പെടുത്തുന്ന 'തൂവാനത്തുമ്പികൾ.....'
ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നത് 'മൂന്നാംപക്കം........'
('ഒരിടത്തൊരു ഫയൽമാനും' 'അരപ്പെട്ട കെട്ടിയ ഗ്രാമത്തിലും' മറക്കുന്നില്ല)
ബാക്കി എല്ലാ സിനിമയും ഒട്ടും സമഗ്രതയില്ലാത്തതും ഏതെങ്കിലും മേഖലകൾ മാത്രം പ്രത്യേകം പ്രത്യേകം മുഴച്ചു നിൽക്കുന്നവയും........
അങ്ങ് സിനിമാക്കാരൻ എന്നല്ല മലയാളം കണ്ട എണ്ണം പറഞ്ഞ 'സാഹിത്യകാരൻ' എന്നാവും ചരിത്രം വിലയിരുത്തുക........
അതിന് അധികമൊന്നും വേണ്ട 'നക്ഷത്രങ്ങളേ കാവൽ' മാത്രം മതി............
ഗുരുനാഥനോടുളള ആരാധനയ്ക്കപ്പുറം അങ്ങ് ഇന്നെനിക്ക് പഠനഗ്രന്ഥമാണ്..........
രാധാലക്ഷ്മി പത്മരാജൻ........
സുന്ദരപ്രണയത്തിൻറെ സാക്ഷിപത്രം...........
താങ്കളുടെ 'ഓർമ്മകളിൽ തൂവാനമായി പത്മരാജനോ' 'വസന്തത്തിൻറെ അഭ്രജാലകമോ' താങ്കളെ ഒരിക്കലും ഒരിടത്തും ഓർമ്മപ്പെടുത്തില്ല......
'പത്മരാജൻ എൻറെ ഗന്ധർവൻ' അത് മാത്രമാകും താങ്കളെ രേഖപ്പെടുത്തുക..........
ദയവായി ഇനി പി.പത്മരാജനെ കുറിച്ച് താങ്കൾ എഴുതാതിരിക്കുക.......
ഗുരുനാഥാ അങ്ങയുടെ ഓർമ്മകൾ എനിക്ക് അഹങ്കാരമാണ് അതിലേറെ ജാഡയാണ്.........(അങ്ങയെ പരാമർശിക്കുമ്പോൾ ചിലരെങ്കിലും ഈ വാക്കുകൾ ഉപയോഗിച്ചാണ് എന്നെ വിമർശിക്കാറ്)
എത്രയോ മുഖാമുഖങ്ങളിൽ ഞാൻ അങ്ങയെ കുറിച്ച് പങ്കുവച്ച ഈ 'ജാഡ',, 'അഹങ്കാരം' ഇവ കൊണ്ട്മാത്രം കുലപതികളുടെ മുന്നിൽ മികവ് തെളിയിച്ചു,,എൻറെ മേഖലയിൽ അവസരങ്ങൾ സ്വന്തമാക്കി..........
അങ്ങയുടെ കവിത ഞാൻ കടമെടുക്കട്ടേ.......
""അകലെ ഒരു പുകനാരുയരുന്നതിന് മുമ്പ് മഴ വന്നു തല്ലി നിൻ ജാലകപാളിമേൽ......""
അങ്ങയുടെ ചുടലതെങ്ങ് ഇന്നും അങ്ങേയ്ക്ക് പിന്നാലെ അങ്ങയുടെ അടുത്ത് വന്ന അങ്ങയുടെ എല്ലാമെല്ലാമായ അമ്മയ്ക്കത്രയും പോലും ഉയരത്തിലായില്ല...
അത് അങ്ങയുടെ ആത്മാർത്ഥമായ സ്നേഹ മനസിനെ കാണിക്കുന്നു.......
അങ്ങേയെ കുറിച്ച് എന്തെഴുതിയാലും ഈ ഞാനും അങ്ങേയ്ക്ക് വളരെ വളരെ താഴെ മാത്രം........
ഈ ജനുവരിയിൽ,, ജാഡയോടെ അഹങ്കാരത്തോടെ ആരു വിലക്കിയാലും എവിടേയും എപ്പോഴുംഅങ്ങയെ പരാമർശിക്കും എന്ന് പറഞ്ഞുകൊണ്ട് 8 ആം ക്ലാസിൽ ഞാൻ കുറിച്ച അങ്ങയുടെ വിലാസം ഇന്നും സ്വകാര്യ ഡയറിയിൽ സൂക്ഷിക്കുന്ന എസ് വി പ്രദീപ്...............
""വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല.....നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക""
അങ്ങയുടെ വാക്കുകൾ
ഗുരുനാഥാ ഞാൻ തിരുത്തുന്നു....
ഞാൻ അങ്ങയെ കാണും..തീർച്ച..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ