2015, ഫെബ്രുവരി 21, ശനിയാഴ്‌ച

"ജുഡിഷ്യറിയും ശുംഭത്വവും ഗാന്ധിതലയും"
MV ജയരാജൻ ജയിൽമോചിതനായി പറയുന്നു തൻറെ ശിക്ഷ പക്ഷപാതപരമെന്ന്..........
ദൈവത്തിലുളള പ്രതീക്ഷയാണ് ജനാധിപത്യവിശ്വാസിക്ക് കോടതിയോടുളളത്..........
പത്തുവർഷത്തിലധികം ഹൈക്കോടതിയിലേയും കീഴ്ക്കോടതികളിലേയും സംവിധാനം വളരെ ആടുത്തറിഞ്ഞ വ്യക്തി എന്ന നിലയിൽ പറയട്ടെ ഏറ്റവും വലിയ വെടക്ക് നടക്കുന്നിടമാണ് കോടതി ഇടനാഴികൾ..............
'ചെറിയ' 'വലിയ' വെടക്ക് മുതൽ 'വലിയ' 'ചെറിയ' വെടക്ക് വരെ സർവ്വസാധാരണം..............
ഹർജികളും ജാമ്യാപേക്ഷകളും മറ്റും യഥാസമയം നീങ്ങാൻ,,,,ഉത്തരവുകളും പകർപ്പുകളും കൃത്യസമയത്ത് ലഭിക്കാൻ തുടങ്ങി എത്രയെത്ര കാര്യങ്ങൾക്ക് ഗാന്ധിതല തിരുകി വച്ചതിന് നേരിട്ട് സാക്ഷിയായിരിക്കുന്നു..
(പാവം വക്കീൽ ഗുമസ്തൻമാർ)
വിശ്വസിക്കുമോയെന്നറിയില്ല ക്രയവിക്രയം 10 രൂപയിൽ തുടങ്ങുന്നു.........
പ്രതികരിക്കാൻ വെമ്പിയപ്പോഴൊക്കെ പലരെയുംപോലെ സീനിയേഴ്സിൻറെ സ്നേഹത്തലോടലിൽ ഞാനും 'ഒതുങ്ങി'...........
ജഡ്ജിമാർ ഇതൊക്കെ അറിയാത്തവരല്ല.......
അവർ ആരുടെ സ്നേഹത്തലോടലിലാണോ 'ഒതുങ്ങുന്നത്'!!??
തിക്താനുഭവം എത്ര ഏറിയാലും ബഹുഭൂരിപക്ഷവും ദൈവ വിശ്വാസിയാകുന്നത് എന്തുകൊണ്ട്!!!!!!!????
ആ മനോനിലയാണോ കോടതിയോടും!!!!!!!?????
അങ്ങനെയെങ്കിൽ 'ശുംഭൻ' എന്ന വാക്കിൻറെ അർത്ഥമെന്ത്!!!???


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ