2015 ഡിസംബർ 8, ചൊവ്വാഴ്ച

സിനിമാശാലയ്ക്ക് മുന്നില്‍ കേട്ട സംഭാഷണമാണ് തലക്കെട്ടിന് ആധാരം. നീതു ജോസഫ് നിര്‍ബന്ധിച്ചപ്പോഴാണ് ജോലിത്തിരക്കുകള്‍ മാറ്റിവച്ച് കളിയച്ഛന്‍ സിനിമ കാണാന്‍ പോയത്. കുറച്ചു നേരത്തേ ആയതിനാല്‍ ടിക്കറ്റ് എടുക്കും വരെ പടിക്കെട്ടില്‍ ഇരിക്കേണ്ടി വന്നു. ഞങ്ങള്‍ക്ക് സമീപം മധ്യവയസ്‌കരുടെ സംഘം നാട്ടുകാര്യം പറയുന്നു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ രാഷ്ട്രീയം മുഖ്യ വിഷയം. സാധാരണ ചായക്കട രാഷ്ട്രീയം ഏറെ കേട്ട് മടുപ്പുളളതിനാല്‍ ഇഷ്ട വിനോദമായ ഫേയ്‌സ്ബുക്കില്‍ ഞാന്‍ തപ്പിതടഞ്ഞ് ഇരുന്നു.

”സോണിയാഗാന്ധിക്ക് വിദേശ ബാങ്കില്‍ 90,000 കോടി രൂപ കളളപ്പണ നിക്ഷേപം. അവകാശി രാഹുല്‍ ഗാന്ധി” അവരിലെ ഈ പരാമര്‍ശമാണ് എന്റെ ശ്രദ്ധ ചര്‍ച്ചാസംഘത്തിലേക്ക് എത്തിച്ചത്.

മിസ്റ്റര്‍ ക്ലീന്‍ രാജീവ്ഗാന്ധി 1980-ല്‍ ബൊഫോഴ്‌സ് അഴിമതിയിലൂടെയും പിന്നെ വിദേശ ചാരസംഘടനകള്‍ക്കു നല്‍കിയ സഹായങ്ങള്‍ വഴിയും നേടിയ പ്രതിഫലം അടക്കം 2.2 ബില്യന്‍ ഡോളര്‍ കളളപ്പണം (ഇന്നത്തെ മൂല്യം 90,000 കോടി രൂപ) മൈനറായ രാഹുല്‍ ഗാന്ധിയെ അവകാശി ആക്കി വിദേശ ബാങ്കില്‍ നിക്ഷേപിച്ചു. ഇടപാട് കൈകാര്യം ചെയ്യുന്നത് സോണിയ ഗാന്ധി. വിദേശ മാധ്യമം സ്‌ക്വയിസര്‍ ഇല്ലസ്‌ട്രേറ്റ്, 1991 നവംബര്‍ 19 ന് റഷ്യന്‍ ചാരസംഘടന കെജിബി രേഖകളുടെ അടിസ്ഥാനത്തില്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്തു. കോളമിസ്റ്റ് എ ജി നൂറാണിയും സ്റ്റേറ്റ്‌സ്മാന്‍ അടക്കമുളള മാധ്യമങ്ങളും ആരോപണം പല തെളിവുകളില്‍ കൂടി ആവര്‍ത്തിച്ചു. സോണിയഗാന്ധിയും കുടുബവും വാര്‍ത്ത നിഷേധിച്ചില്ല. കളളവാര്‍ത്തയാണെങ്കില്‍ ചമച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചില്ല. സുബ്രഹ്മണ്യന്‍സ്വാമി ആവര്‍ത്തിച്ച് വെല്ലുവിളിച്ചത്രേ. ചര്‍ച്ചാ സംഘത്തിന്റെ സംവാദതലം ചരിത്രത്താളുകളെ കൂട്ട് പിടിച്ച്.

‘ആരൂഢം പോലിരിക്കും വീടിന്റെ തികവ്’ അവരിലൊരാളുടെ പരാമര്‍ശമാണ് എന്റെ എഴുത്തിന്റെ വികാസരൂപം.
അവരുടെ സംവാദം കേട്ടിട്ടാവണം രാഷ്ട്രീയം വലിയ വശമില്ലാത്ത നീതു ജോസഫ് ചോദിച്ചു. ‘സാക്ഷാല്‍ കെ കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍നിന്നു നരസിംഹറാവു
ഇറക്കിവിട്ടു. പക്ഷേ നിരവധി അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടും സോണിയാഗാന്ധി എന്തുകൊണ്ട് ഉമ്മന്‍ചാണ്ടിയെ തൊടുന്നില്ല’. നീതുവിന് ഞാന്‍ കൊടുത്ത മറുപടി അവരില്‍ നിന്നും കടമെടുത്ത വാക്കുകളാണ് ‘ആരൂഢം പോലിരിക്കും വീടിന്റെ തികവ്’. എന്റെ തോളില്‍ ഇടിച്ച നീതുവിനോട് ചര്‍ച്ചാ സംഘത്തെ ശ്രദ്ധിക്കാന്‍ സൂചന നല്‍കി. അവരുടെ വിഷയത്തില്‍

യു.പി.എ സര്‍ക്കാര്‍:
1. 2008: ടു ജി സ്‌പെക്ട്രം അഴിമതി; 1.76 ലക്ഷം കോടി രൂപ.
2. 2009: സത്യം കമ്പ്യൂട്ടേഴ്‌സ് അഴിമതി; 14,000 കോടി രൂപ.
3. 2010: കോമണ്‍വല്‍ത്ത് ഗയിംസ് അഴിമതി;70,000 കോടി രൂപ.
4. 2012: കല്‍ക്കരിപ്പാടം അഴിമതി; 1.86 ലക്ഷം കോടി രൂപ.
ഹെലിക്കോപ്റ്റര്‍ അഴിമതി.
ടട്ര ട്രക്ക് അഴിമതി.
ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം.
ഇന്‍ഷുറന്‍സ് കുംഭകോണം. പിന്നെ തെല്‍ഗിയും താജ് ഇടനാഴിയും മറ്റും…..ഇത് സോണിയഗാന്ധിയുടെ സര്‍വാധിപത്യത്തിന്‍ കീഴില്‍.

1991-ലെ സ്‌ക്വയിസര്‍ ഇല്ലസ്‌ട്രേറ്റ് റിപ്പോര്‍ട്ട് തെളിവുകള്‍ അടിസ്ഥാനമാക്കിയാല്‍ മേല്‍ സൂചിപ്പിച്ച അഴിമതികളില്‍ പാര്‍ട്ടിക്കും മുന്നണിക്കും നേതൃത്വം നല്‍കിയ ആള്‍ കമ്മീഷന്‍ പങ്കിടും. അതാണ് കോണ്‍ഗ്രസ് ചരിത്രം. എത്രയാവും കമ്മീഷന്‍ ? അപ്പോള്‍ 90,000 കോടി + ………!! ആ പണം ഏത് വിദേശ ബാങ്കില്‍? ആരാണ് അവകാശി? ചര്‍ച്ചാസംഘത്തിന്റെ സംവാദഭാഗം ശ്രദ്ധിച്ച ഞാന്‍ നീതുവിനെ നോക്കി. ‘രാജീവ് സോണിയ 90,000 കോടി കളളപ്പണത്തിന് രാഹുല്‍ അവകാശിയെങ്കില്‍ പിന്നീട് നേടിയതിനും അദ്ദേഹമാകുന്നത് സ്വാഭാവികം. കാരണം പ്രിയങ്കയ്ക്ക് റോബര്‍ട്ട് വധേരയുടെ അഴിമതി അനന്തരാവകാശം ധാരാളം.’ രാഷ്ട്രീയജ്ഞാനം തീരെ ഇല്ലെന്നു പൊതുവെ കരുതുന്ന നീതു ജോസഫിന്റെ മറുപടി ചര്‍ച്ചാസംഘം കേട്ടിരുന്നേല്‍ നീതുവിനേയും കൂടെ കൂട്ടിയേനെ.

ചര്‍ച്ചാസംഘത്തിന്റെ സംവാദതലം കേരളത്തില്‍……
1. ബാര്‍ അഴിമതി : അടച്ചു പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ ഒരു കോടി കൈപ്പറ്റി. ഇതേ ബാറുകള്‍ തുറക്കാതിരിക്കാന്‍ അഞ്ച് കോടി ആവശ്യപ്പെട്ടു.
2. സോളാര്‍ അഴിമതി : സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് തട്ടിയെടുത്ത കോടികള്‍.
3. കടകംപളളി, കളമശേരി ഭൂമിതട്ടിപ്പ്; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട 450 കോടി രൂപയുടെ അഴിമതി
4. ടൈറ്റാനിയം അഴിമതി : ടൈറ്റാനിയത്തില്‍ മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട് 226 കോടി രൂപയുടെ അഴിമതി
5. സൈന്‍ ബോര്‍ഡ് അഴിമതി : വഴിയോരങ്ങളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിച്ചതില്‍ 500 കോടി രൂപയുടെ അഴിമതി
6. പി.ഡബ്ല്യു.ഡി. അഴിമതി : ഒരു റോഡിന്റെ ഭിത്തി നിര്‍മ്മാണത്തിനു മാത്രം 10 കോടി രൂപയുടെ അഴിമതി.

പിന്നെ കൂടെയുണ്ടായിരുന്ന പി സി ജോര്‍ജ്ജും ആര്‍ ബാലകൃഷ്ണപിളളയും കെ ബി ഗണേഷ്‌കുമാറും കെ ആര്‍ ഗൗരിയമ്മയും ഉയര്‍ത്തുന്ന മറ്റ് അഴിമതി ആരോപണങ്ങള്‍. കൂടെയുളള ടി ജെ ചന്ദ്രചൂഡനും എന്‍ കെ പ്രേമചന്ദ്രനും എം പി വീരേന്ദ്രകുമാറും ഇടയ്ക്ക് നടത്തുന്ന കുമ്പസാര തിരുവചനങ്ങള്‍.

അഴിമതിയില്‍ അറസ്റ്റിലായ എ രാജയും കല്‍മാഡിയും രാമലിംഗരാജുവും അടക്കമുളളവര്‍ വിളിച്ചു കൂവി ഞങ്ങള്‍ ബലിയാടുകള്‍ മാത്രം; കോടികള്‍ കമ്മീഷന്‍ പറ്റിയവര്‍ പുറത്ത് വിലസുന്നു. ജോപ്പനും സരിതയും സലിം കുമാറും ആവര്‍ത്തിച്ചതും അതുതന്നെ.

കേന്ദ്രത്തില്‍ സര്‍വ്വാധിപ സോണിയഗാന്ധി; കേരളത്തില്‍ ഉമ്മന്‍ചാണ്ടി.അപ്പോള്‍ ഉമ്മന്‍ചാണ്ടി നേടിയ കമ്മീഷന്‍ എത്ര? അതിന്റെ നിക്ഷേപം സ്വദേശത്തോ വിദേശത്തോ? ആരാണ് അനന്തരാവകാശി?
ചര്‍ച്ചാസംഘത്തിലൊരാള്‍ ഇത്രയും പറഞ്ഞതും പലപ്രാവശ്യം തോളില്‍ ഇടിക്കരുതെന്ന് വിലക്കിയിട്ടും ഇക്കുറിയും ആഞ്ഞിടിച്ചുകൊണ്ട് നീതു ജോസഫ് ചോദിച്ചു ‘അതാണോ സോണിയ ഗാന്ധി ഉമ്മന്‍ചാണ്ടിയെ തൊട്ടുകളിക്കാത്തത്?’. കൂടെ ഒരു കണ്ണിറുക്കും. തോളത്തെ വേദന കലശലായെങ്കിലും എനിക്ക് പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയ നിരക്ഷതയുടെ പര്യായമെന്നു സുഹൃത്തുക്കള്‍ കളിയാക്കുന്ന നീതുവും സാക്ഷരത നേടുന്നോ എന്ന ചിരി. ചിരിച്ചു കൊണ്ട് ഞാന്‍ നീതുവിനെ ഓര്‍മ്മിപ്പിച്ചത് എ കെ ആന്റണിയുടെ വാക്കുകള്‍ ‘സെമി ഫൈനലാണ്; തോറ്റാല്‍ വീട്ടിലിരിക്കാം’
നീതുവിന്റെ കണ്ണുകളില്‍ നിന്നും മനസിലായി കാര്യം പിടികിട്ടിയില്ലെന്ന്.

ജനാധിപത്യത്തില്‍ സര്‍വ്വാധിപത്യം വോട്ടാണ്. വോട്ടര്‍മാര്‍ക്കും വരും നാളുകള്‍ സെമി ഫൈനലാണ്; വോട്ടിംഗില്‍ തോല്‍ക്കാന്‍ പാടില്ല; തോറ്റാല്‍ കോടികളുടെ കളളപ്പണം സ്വരൂപിച്ച് വിദേശത്തെത്തിച്ച രാഷ്ട്രീയക്കാരെപ്പോലെ സുഖിച്ച് വീട്ടിലിരിക്കാന്‍ വോട്ടര്‍മാര്‍ക്ക് ആകുമോ എന്നതിലേ സംശയമുളളൂ.

നീതു പൊട്ടിച്ചിരിച്ചു കൊണ്ട് ‘സോ…….സെമിഫൈനലാണ്; തോറ്റാല്‍………

വീണ്ടും ചര്‍ച്ചാസംഘത്തിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കട്ടെ ‘ആരൂഢം പോലിരിക്കും വീടിന്റെ തികവ്’ : യഥാ പ്രജ തഥ രാജ

2015 മാർച്ച് 19, വ്യാഴാഴ്‌ച

ഉമ്മൻചാണ്ടി "രാജി" രാഷ്ട്രീയം

കോൺഗ്രസ് മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും രാജികൾക്ക് പിന്നിലെ ഓപ്പറേഷൻസ് ഹെഡായിരുന്നു ഉമ്മൻ ചാണ്ടി...
അതിന് അദ്ദേഹം നൽകിയ നിറം "രാഷ്ട്രീയ ധാർമ്മികത"...
1. രണ്ട് മുഖ്യമന്ത്രിമാരുടെ രാജി......
1977, 1995 ലുംKകരുണാകരനേയും 2004 ൽ AK ആൻറണിയേയും രാജീവയ്പ്പിക്കുമ്പോൾ ഓപ്പറേഷൻസ് ഹെഡായ ഉമ്മൻചാണ്ടി പറഞ്ഞത് "ധർമ്മം"...
2.മന്ത്രിമാരുടെ രാജി...
(a) 2005 ഫെബ്രുവരിയിൽ വനം മന്ത്രിയായിരുന്ന KP വിശ്വനാഥനെ രാജിവയ്പ്പിക്കുമ്പോൾ ഉമ്മൻചാണ്ടി സഭയിൽ പറഞ്ഞു ആരോപണത്തിൽ തെളിവില്ല പക്ഷേ രാഷ്ട്രീയ "ധാർമ്മികത"യാണ് മുഖ്യമെന്ന്...
(b) 2006 ജനുവരിയിൽ ആരോഗ്യമന്ത്രിയായിരുന്ന KK രാമചന്ദ്രൻമാസ്റ്ററെ രാജിവയ്പ്പിക്കുമ്പോഴും ഉമ്മൻചാണ്ടി പറഞ്ഞത് "ധാർമ്മികത"
(c) 2013 ഏപ്രിലിൽ KB ഗണേഷ് കുമാറിനെ രാജിവയ്പ്പിച്ചപ്പോഴും പറഞ്ഞത് മറ്റൊന്നായിരുന്നില്ല
(d) 1994 ജൂണിൽ കരുണാകരൻ മന്ത്രിസഭയിൽ നിന്നും സ്വയം പുറത്തുപോയപ്പോഴും പറഞ്ഞത് "ധാർമ്മികത" (കരുണാകരൻറെ രാഷ്ട്രീയ വധവും മുഖ്യമന്ത്രി കസേരയും ഒറ്റ ലക്ഷ്യമെന്ന് എതിരാളികൾ)
മന്ത്രിമാരുടെ രാജിയിലും വകുപ്പ്മാറ്റത്തിലും മാത്രമല്ല പാർട്ടിയിലെ സ്ഥാനചലനങ്ങൾക്കും "ധാർമ്മികത"യുടെ നിറം കൊടുത്തിരുന്നു ഉമ്മൻചാണ്ടി...
സോളാർ കുംഭകോണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, വസതി, പേഴ്സണൽ സ്റ്റാഫ്,, ചൂണ്ട് വിരൽ പതിയാത്തതായി എന്തുണ്ട്!!??
ബാർ കുംഭകോണത്തിലും ബജറ്റ് ചോർത്തി നികുതിവെട്ടിപ്പിന് കളമൊരുക്കിയതിനും KM മാണിക്കെതിരെ മുഴങ്ങുന്നത് എന്തൊക്കെ!!??
""രാഷ്ട്രീയ ധാർമ്മികത"" അർത്ഥം എന്താണ്!!??
NB:- പഴയ രാജികളിൽ "വലിയ നഷ്ടം" മറ്റുളളവർക്കും മുഖ്യമന്ത്രികസേരയെന്ന "വലിയ ലാഭം" തനിക്കും...
അത് വിട്ടൊഴിയാൻ ആൻറണിയും കരുണാകരനുമല്ല ഉമ്മൻചാണ്ടി...
അല്ലെങ്കിലും അന്നത്തെ ഓപ്പറേഷൻസ് തലവനായ ഉമ്മൻചാണ്ടിക്ക് തനിപകർപ്പായി ഇന്ന് കോൺഗ്രസിൽ ആരുണ്ട്??!!
 
മാർച്ച് 13, 2015, കേരള ബജറ്റ്... സമാനതകളില്ലാത്ത ഉദ്വേഗനിമിഷങ്ങളിലൂടെ രാഷ്ട്രീയ കേരളം കടന്നുപോയ ഒന്നര ദിവസം...പീപ്പിൾ TV യുടെ 24 മണിക്കൂർ തുർച്ചയായ വാർത്താസംപ്ര...േഷണത്തിൽ ഫ്രയിമിന് മുന്നിലും പിന്നിലുമായി തുടർച്ചായി 13 മണിക്കൂർ പ്രവർത്തിച്ച ഒരിക്കലും മറക്കാനാകാത്ത വളരെ വളരെ സന്തോഷകരമായ നിമിഷങ്ങൾ......
 
 

ശക്തൻറെ ശക്തിയില്ലായ്മ...

പ്രതീപക്ഷ വനിതാ MLA മാരെ ശാരീരികമായും ജാതി പറഞ്ഞും അധിക്ഷേപിച്ച ഭരണപക്ഷ MLA മാർക്കെതിരെ എന്തുകൊണ്ട് സ്പീക്കർ നടപടി എടുത്തില്ലെന്ന് LDF??...
സഭാവസ്തുക്കൾ നശിപ്പിച്ചതിന് 5 പ്രതിപക്ഷ MLA മാരെ സ്പീക്കർ സസ്പെൻറ് ചെയ്തത് നിയമാനുസൃതമെന്ന് ഭരണപക്ഷം...
സഭയിൽ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുകൂടെന്ന് ചട്ടം......
എന്നാൽ ഔദ്യോഗിക ദുഖാചരണം നിലനിൽക്കുന്ന സാഹചര്യത്തിലും നടത്തിയ ലഡുവിതരണം അറിഞ്ഞില്ലെന്ന് സ്പീക്കർ...
സഭയിൽ എങ്ങനെയാണ് അംഗം കോഡ് ലസ് മൈക്കുമായി വന്ന് സംസാരിക്കുക?? ഇത് ഇനി ആർക്കും അവരാഗ്രഹിക്കുമ്പോൾ പിന്തുടരാമോ??
സീറ്റ് മാറ്റം അടക്കം എല്ലാ ദൈനംദിന നടപടിക്രമങ്ങളും സമാജികരെ അറിയിക്കണമെന്ന് ചട്ടം...
2015 മാർച്ച് 13 ന് അങ്ങനൊന്ന് ഉണ്ടായില്ലെന്ന് സഭാരേഖകൾ...
പെരുമാറ്റചട്ടം അടക്കം സഭാക്രമങ്ങളുടെ പരിഷ്കരണം കാലാനുസൃതമാക്കേണ്ടത് എത്രമാത്രം അത്യന്താപേക്ഷിതം??
അതോ പെരുമാറ്റ ധാർമ്മികതയും മൂല്യങ്ങളും അടിസ്ഥാനമാക്കിയാൽ മതിയോ??
 

2015 മാർച്ച് 13, വെള്ളിയാഴ്‌ച

N ശക്തൻ സ്പീക്കറായ നാടകം

N ശക്തന് നറുക്ക് വീണത് തലസ്ഥാനത്ത് രണ്ട് ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ...
രഹസ്യചർച്ചകൾക്ക് നേതൃത്വം നൽകിയത് 5 അംഗ സംഘം...
ഒന്നാം ഘട്ടം:- മന്ത്രിസഭാ പുനസംഘടനയടക്കം സമഗ്ര അഴിച്ചുപണി...മന്ത്രി എന്ന ശക്തൻറെ സ്വപ്നത്തിന് ഉമ്മൻചാണ്ടിയുടെ പച്ചക്കൊടി...K C ജോസഫും തിരുവഞ്ചൂറും സ്പീക്കറാകാൻ സന്നദ്ധരായി...
ആദ്യഘട്ടം തന്നെ VM സുധീരൻറെ നിലപാട് കല്ലുകടിയായി...
ഗ്രൂപ്പ് ആധിപത്യം പൊളിക്കാൻ ശ്രമിക്കുന്ന സുധീരൻറെ നോമിനികളുടെ പേര് കണ്ട് ഉമ്മൻചാണ്ടി നെറ്റിചുളിച്ചു...
AT ജോർജ്ജും K മുരളീധരനും പട്ടികയിൽ...
ബെന്നി, ഹൈബി, വിഷ്ണു എന്നിവരുൾപ്പെട്ട A പട്ടികയും ചെന്നിത്തല പട്ടികയുമായപ്പോൾ പുന:സംഘടന കീറാമുട്ടി...
K മുരളീധരനെ ഉൾക്കൊള്ളളാൻ ഒരുവിധത്തിലും മുഖ്യമന്ത്രിയ്ക്ക് വയ്യ...A സംഘം ഒരു ചുവട് മുന്നോട്ടുവയ്ക്കുമ്പോൾ അടവും തടയുമായി ചെന്നിത്തലയും സുധീരനും...ആൻറണിയുടെ മൗനവും A യ്ക്ക് അനുകൂലമായില്ല..കൂട്ടലിലും കിഴിക്കലിലും A യ്ക്ക് ലാഭമൊന്നുമില്ല...ചാപ്റ്റർ ക്ലോസ്ഡ്...തുറന്ന ചർച്ചകൾക്കും ഫുൾസ്റ്റോപ്പ്....
രണ്ടാം ഘട്ടം:- ചർച്ച 5 അംഗ സംഘത്തിൽ മാത്രം കേന്ദ്രീകരിച്ചു..
ഉമ്മൻചാണ്ടി, KC ജോസഫ്, K ബാബു, MM ഹസൻ, ബന്നി ബഹനാൻ.....
വകുപ്പ് മാറ്റത്തിൽ പിടിച്ചു...
വലിയ ലക്ഷ്യം ചെന്നിത്തല ഒഴിച്ചളള ഐ ക്കാരുടെ തല...
തർക്കം മുറുകിയാൽ A യും ചില വിട്ട് വീഴ്ചയ്ക്ക് തയ്യാർ...
M M ഹസൻ തമ്പാനൂർ രവി വഴി ആൻറണിയുടെ മനസ്സ് ചോദിച്ചു..
സുധീരനോട് ആലോചിക്കാനാണ് മറുപടി...അതിലെ വലിയ അർത്ഥം തിരിച്ചറിയാൻ ഉമ്മൻചാണ്ടിക്ക് ഓക്സ്ഫോർഡ് ഡിഗ്രി വേണ്ട...ബെന്നി ബഹനാൻ ശക്തനെ വിളിച്ചു...കാര്യങ്ങളുടെ കിടപ്പറിയിച്ചു...ഉമ്മൻചാണ്ടിയെ ഉടൻ വിളിക്കാൻ നിർദ്ദേശം...
പിന്നെയെല്ലാം വേഗത്തിൽ... സ്പീക്കറാകാനുളള ആഗ്രഹവും പിന്തുണയും ശക്തൻറെ തന്നെ ഫോൺ കോളായി ഘടകകക്ഷിനേതാക്കൾക്കടക്കം...
മറ്റ് നയതന്ത്രം 4 പേർക്കായി വീതിക്കപ്പെട്ടു...
ശക്തൻ സ്പീക്കറായി.....
VM സുധീരൻ അടുപ്പക്കാരോട് ചോദിച്ചത്രെ...
""GK യുടെ വിയോഗം ബജറ്റ് സമ്മേളനകാലത്ത് അല്ലായിരുന്നെങ്കിൽ...!!!???""

2015 മാർച്ച് 11, ബുധനാഴ്‌ച

""മാണിക്ക് പറ്റിയ അമളിക്കഥ""

ബാർക്കേസിൽ KM മാണിക്കും സർക്കാരിനും ഒളിക്കാനുളളതെന്ത്??
കൈകൾ ശുദ്ധമാണെങ്കിൽ ഇത്രയധികം തെളിവുകൾ എങ്ങനെ പുറത്തുവരുന്നു!!??
മാണി ഇനി എങ്ങോട്ട് !!??...
നിയമവും രാഷ്ട്രീയവും ഇഴകീറി പരിശോധിച്ച് ഭാസുരേന്ദ്രബാവുവും Adv D സുഗതനും A സജീവനും
Adv ശാസ്തമംഗലും അജിത്തും
ന്യൂസ് & വ്യൂസിൽ

 

""ഉമ്മൻചാണ്ടിയിസം""......

രമേശ് ചെന്നിത്തല ക്ലീൻ ചിറ്റോ???
ഈ ചോദ്യത്തിനുത്തരമാകും ഇനി യു ഡി എഫ് രാഷ്ട്രീയ ചർച്ചയുടെ അജണ്ട...അജണ്ട നിശ്ചയിച്ചത് ഉമ്മൻചാണ്ടി....
പി സി ജോർജ്ജ് തുടക്കമിട്ടു,,,,,അവസാനം ഉമ്മൻചാണ്ടി പുഞ്ചിരിച്ച് ചെന്നിത്തലയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കും,,,കെ എം മാണിക്കെന്ന പോലെ.......
അവിടെയാണ് "ഉമ്മൻചാണ്ടിയിസം" വർക്കൗട്ടാക്കുന്നതുംവിജയിപ്പിക്കുന്നതും......
----FLASH BACK----
സോളാർ കേസ് കൊഴുത്തപ്പോൾ ഒരേ ഒരു കളളനും ആയിരം പുണ്യാളച്ചൻമാരും....
ഉമ്മൻചാണ്ടി ഒഴിച്ച് എല്ലാപേരും വെളുക്കെ ചിരിച്ചു......
അന്നേ അദ്ദേഹം കെട്ടിട്ടതാ......
ചാവേറായി പി സി ജോർജ്ജും....
ദാ വരുന്നു ബാർക്കോഴ!!!!!!!
വീണത് സാക്ഷാൽ കെ എം മാണി..
ഉമ്മൻചാണ്ടി ചിരിച്ച് പിന്തുണച്ചു...കൂടെ പി സി ജോർജ്ജിൻറെ എരിവും പുളിയും....
ആ കൂട്ടിൽ മാണി പതിയെ പതിയെ എടുക്കാ ചരക്കായി...
ആദ്യ കുടുക്ക് നന്നായി മുറുക്കിയെടുത്തു........
അടുത്ത കുടുക്ക് മുറുക്കാൻ സമയമായപ്പോൾ പി സി ജോർജ്ജ് പാതിരാത്രി ഉമ്മൻചാണ്ടിയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി....
((സെൽവ്വരാജിനെ മറുകണ്ടം ചാടിച്ചപ്പോഴും ബോധ്യപ്പെടുത്തൽ പാതിരായ്ക്കായിരുന്നു))
മുന്നിലുളളത് ചെന്നിത്തലമാത്രം......
((ക്ലീൻ ഇമേജ്,,ഹൈക്കമാൻറ് ബന്ധം,,വിവിധ ഭാഷാപരിജ്ഞാനം,,ഉമ്മൻചാണ്ടി വിരുദ്ധരുടെ ഏക പ്രതീക്ഷ,,എല്ലാ വരുദ്ധരും ചേർന്ന് ചെന്നിത്തലയെ നേതാവായി അരക്കിട്ടുറപ്പിച്ച് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ട് ആഴ്ച ഒന്ന് തികയുന്നതേ ഉളളൂ))
ഡി ജി പിക്കെതിരെ തെളിവ് കൊടുത്ത് ചെന്നിത്തലയുടെ പ്രതികരണത്തിനായി പി സി കാത്തിരുന്നു...
ഡി ജി പി യുടെ പ്രവർത്തനത്തിലും പാരമ്പര്യത്തിലും സമ്പൂർണ്ണ വിശ്വാസവും തൃപ്തിയും പ്രഖ്യാപിച്ച്, പി സി യുടെ ചൂണ്ടയിൽ ചെന്നിത്തല കൊത്തി,,,ഇത്തവണ കണ്ണിറുക്കി വെളുക്കെ ചിരിച്ചത് ഉമ്മൻ ചാണ്ടി...(('അന്വേഷിക്കും' 'കുറ്റക്കാരെ ശിക്ഷിക്കും' 'നിയമം നിയമത്തിൻറെ വഴിക്ക്' തുടങ്ങിയ ചാണ്ടി സ്റ്റൈൽ മറുപടി ആയിരുന്നേൽ തന്ത്രം പാളിയേനെ,,തൻറെ മന്ത്രിസഭാപ്രവേശന നാടകത്തിൽ നിന്നുപോലും ചെന്നിത്തല ഉമ്മൻചാണ്ടിയിസം പഠിച്ചില്ല))
ചെന്നിത്തല പറഞ്ഞ് നാവുവച്ചില്ല
പി സിയുടെ തെളിവ് മാധ്യമങ്ങൾക്ക്...
അതിൽ കൊളളരുതാത്ത ജേക്കബ് ജോബിൻറെ ക്ലാസ്മേറ്റ് ചെന്നിത്തല,,നിയമനത്തിനും ട്രാൻഫറിനും ഉദ്യോഗസ്ഥനെ ടെലിഫോൺ ചെയ്ത് അനുവാദം തേടുന്ന ചെന്നിത്തല,,ആഭ്യന്തര വകുപ്പിലെ കോക്കസ്,,ഹാ എന്തൊരു ആഭ്യന്തര മന്ത്രി!!!!!!!!!!
ചെന്നിത്തല പൂർണ്ണ വിശ്വാസം രേഖപ്പെടുത്തി പിന്തുണ നൽകിയ ഡി ജി പി യുടെ അവിഹിത ബന്ധങ്ങളുടെ കഥയുംപിന്നാമ്പുറവും......
പി സി പ്രഖ്യപിച്ചു,,സംഭവത്തിൻറെ 'രാഷ്ട്രീയബന്ധം' അന്വേഷിക്കണം..
മുഖ്യമന്ത്രി ഇടപെടണം......
ചിത്രം പൂർണം ചെന്നിത്തലക്കുടുക്ക് മുറുകി തുടങ്ങി........
ഉമ്മൻചാണ്ടിക്ക് ആരുടേയും രാജി ആവശ്യമില്ല,,,ആരും തന്നെവിട്ട് പോകാനും പാടില്ല......... ചെന്നിത്തലയ്ക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വെളുക്കെ ചിരിക്കും...((പണ്ട് ലീഡർജിയെ വീട്ടിൽ പോയി കണ്ട് ഇടയ്ക്കിടെ ചിരിച്ചപ്പോൾ അത് വേണ്ടെന്ന് ലീഡർജി പറഞ്ഞത് ചരിത്രം)) പക്ഷേ ഉമ്മൻചാണ്ടി ചരി തുടരും......
അതാണ് "ഉമ്മൻചാണ്ടിയിസം".....
NB: പി സി,, യു ഡി എഫ് വിരുദ്ധനോ?? ഹാ,, ഉമ്മൻചാണ്ടി വിരുദ്ധനല്ല...പി സി, ഇടതുപാളയത്തിലേക്ക് എന്നു ചിന്തിക്കുന്നവരുടെ മുഖത്ത് നോക്കിയും ഉമ്മൻചാണ്ടി വെളുക്കെ ചിരിക്കും.....
ആ ചിരിയുടെ ആഴവും പരപ്പും കണ്ടവരാണ് കെ കരുണാകരനും എ കെ ആൻറണിയും............