2015 ഫെബ്രുവരി 21, ശനിയാഴ്‌ച

"ജുഡിഷ്യറിയും ശുംഭത്വവും ഗാന്ധിതലയും"
MV ജയരാജൻ ജയിൽമോചിതനായി പറയുന്നു തൻറെ ശിക്ഷ പക്ഷപാതപരമെന്ന്..........
ദൈവത്തിലുളള പ്രതീക്ഷയാണ് ജനാധിപത്യവിശ്വാസിക്ക് കോടതിയോടുളളത്..........
പത്തുവർഷത്തിലധികം ഹൈക്കോടതിയിലേയും കീഴ്ക്കോടതികളിലേയും സംവിധാനം വളരെ ആടുത്തറിഞ്ഞ വ്യക്തി എന്ന നിലയിൽ പറയട്ടെ ഏറ്റവും വലിയ വെടക്ക് നടക്കുന്നിടമാണ് കോടതി ഇടനാഴികൾ..............
'ചെറിയ' 'വലിയ' വെടക്ക് മുതൽ 'വലിയ' 'ചെറിയ' വെടക്ക് വരെ സർവ്വസാധാരണം..............
ഹർജികളും ജാമ്യാപേക്ഷകളും മറ്റും യഥാസമയം നീങ്ങാൻ,,,,ഉത്തരവുകളും പകർപ്പുകളും കൃത്യസമയത്ത് ലഭിക്കാൻ തുടങ്ങി എത്രയെത്ര കാര്യങ്ങൾക്ക് ഗാന്ധിതല തിരുകി വച്ചതിന് നേരിട്ട് സാക്ഷിയായിരിക്കുന്നു..
(പാവം വക്കീൽ ഗുമസ്തൻമാർ)
വിശ്വസിക്കുമോയെന്നറിയില്ല ക്രയവിക്രയം 10 രൂപയിൽ തുടങ്ങുന്നു.........
പ്രതികരിക്കാൻ വെമ്പിയപ്പോഴൊക്കെ പലരെയുംപോലെ സീനിയേഴ്സിൻറെ സ്നേഹത്തലോടലിൽ ഞാനും 'ഒതുങ്ങി'...........
ജഡ്ജിമാർ ഇതൊക്കെ അറിയാത്തവരല്ല.......
അവർ ആരുടെ സ്നേഹത്തലോടലിലാണോ 'ഒതുങ്ങുന്നത്'!!??
തിക്താനുഭവം എത്ര ഏറിയാലും ബഹുഭൂരിപക്ഷവും ദൈവ വിശ്വാസിയാകുന്നത് എന്തുകൊണ്ട്!!!!!!!????
ആ മനോനിലയാണോ കോടതിയോടും!!!!!!!?????
അങ്ങനെയെങ്കിൽ 'ശുംഭൻ' എന്ന വാക്കിൻറെ അർത്ഥമെന്ത്!!!???


2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം???

ദീർഘവീക്ഷണമില്ലായ്മയും വികല നയവുമെന്ന്
CP നാരായണൻ........
ശമ്പളവും പെൻഷനും അടക്കം ചെലവ് വർദ്ധിക്കുന്നതായും വരവ് കുറയുന്നതായും
Prof BA പ്രകാശ്................
ആസൂത്രണത്തിലെ പിഴവെന്ന് മേരി ജോർജ്ജും
ബന്നി P ഇമ്മട്ടിയും.............
ജനജീവിതം ദുരിതപൂർണമോ???


2015 ഫെബ്രുവരി 6, വെള്ളിയാഴ്‌ച

കേരളത്തിൽ അഴിമതിയുടെ "സംരക്ഷകൻ" ആര്??

 
മുഖ്യമന്ത്രിക്ക് ആർജ്ജവം വേണമെന്നും വഴിവിട്ട സംരക്ഷണം അദ്ദേഹം നൽകുന്നതായും മുൻ ചീഫ് സെക്രട്ടറി
EK ഭരത് ഭൂഷൺ............
കെടുകാര്യസ്ഥത പ്രത്യക്ഷമെന്ന് ചീഫ് സെക്രട്ടറി ...
ജിജി തോമസൺ................
രാഷ്ട്രീയ ധാർമ്മികതയും ഉളുപ്പും ഇല്ലാത്ത മുഖ്യമന്ത്രിയാണ് അഴിമതിയുടെ കേന്ദ്രബിന്ദുവെന്ന്
A പ്രദീപ് കുമാർ MLA...............
ജനങ്ങൾ പൊറുതിമുട്ടിയെന്നും CBI പോലുളള ഏജൻസികൾ വന്നാൽ സത്യം ബോധ്യപ്പെടുമെന്നും
Adv JR പത്മകുമാർ.................
അധികാരത്തിൽ ഇരുന്നപ്പോൾ ഭരത് ഭൂഷൺ കാര്യങ്ങൾ വ്യക്തമാക്കാത്തതെന്തെന്ന്
Adv ആൻറണി രാജു.................
"ആര്" പറയുന്നു എന്നല്ല "എന്തു" പറയുന്നു എന്നതിനാണ് വില കൽപ്പിക്കേണ്ടതെന്ന്
A സജീവൻ...................
കേരള ജനത വിലയ്ക്ക് വച്ചിരിക്കുന്ന ചരക്കാണോ??????

https://www.youtube.com/watch?v=VcxqGRkNyHk
 
 
 
 

2015 ഫെബ്രുവരി 2, തിങ്കളാഴ്‌ച

" ജയന്തി നടരാജൻറെ രാജിയും രാഹുൽ ഗാന്ധിയുടെ നാടകവും"
രാഹുൽ ഗാന്ധിയുടെ ഇരട്ടമുഖം കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നതെന്ന് ആനിരാജ....................
ഭരണത്തിൽ പാർട്ടിയുടെ അമിത ഇടപെടൽ അപകടമെന്നും BJP യും വെത്യസ്തമല്ലെന്ന് 
PV തോമസ്.....................
പാർട്ടി പ്രവർത്തകരുടെ വികാരം ഭരണത്തെ സ്വാധീനിക്കുക സ്വാഭാവികമെന്ന് Adv VV രാജേഷ്..................
ജയന്തി നടരാജൻറേത് പാർട്ടി വിടാൻ നിശ്ചയിച്ച ആളുടെ വെറും ജൽപ്പന്നമെന്ന് Adv D സുഗതൻ..................
ഭരണത്തിലെ പുറംവാതിൽ ഇടപെടൽ എത്രത്തോളം അഭികാമ്യം???.....................



2015 ജനുവരി 24, ശനിയാഴ്‌ച

  1. പി പത്മരാജൻ എനിക്ക് ""ആരാധനാമൂർത്തിയല്ല""

ഗുരുനാഥാ വീണ്ടും ഒരു ജനുവരി.........
ദൃശ്യമാധ്യമം എൻറെ സ്വപ്നത്തിൽ കടത്തിവിട്ട,, പ്രതിസന്ധികളൊക്കെ അതിജീവിച്ച് അവിടെ പ്രവർത്തിക്കാൻ ഇന്നും പ്രചോദനമാകുന്ന,, എൻറെ ഹൃദയത്തിൽ തൊട്ട ഗുരുനാഥ ൻമാരിൽ ഒരാളായ പി പത്മരാജന്..........
എൻറെ ജീവിത സഖിയോടുളള എന്നിലെ പ്രണയംഇന്നും ജ്വലിപ്പിക്കുന്ന രാധാലക്ഷ്മി പത്മരാജന് .........
എല്ലാ മെയ് മാസവും ജനുവരി മാസവും അങ്ങേയ്ക്കും അങ്ങയെ സ്നേഹിക്കുന്നവർക്കും വളരെ പ്രാധാന്യമുളളതാണ്....
അതുകൊണ്ട് ഈ ജനുവരി അങ്ങേയ്ക്കുളളത്..........
അങ്ങയുടെ മികച്ച സിനിമ......
സുഹൃത്തായ ഉണ്ണികൃഷ്ണമേനോനെ സാക്ഷ്യപ്പെടുത്തുന്ന 'തൂവാനത്തുമ്പികൾ.....'
ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നത് 'മൂന്നാംപക്കം........'
('ഒരിടത്തൊരു ഫയൽമാനും' 'അരപ്പെട്ട കെട്ടിയ ഗ്രാമത്തിലും' മറക്കുന്നില്ല)
ബാക്കി എല്ലാ സിനിമയും ഒട്ടും സമഗ്രതയില്ലാത്തതും ഏതെങ്കിലും മേഖലകൾ മാത്രം പ്രത്യേകം പ്രത്യേകം മുഴച്ചു നിൽക്കുന്നവയും........
അങ്ങ് സിനിമാക്കാരൻ എന്നല്ല മലയാളം കണ്ട എണ്ണം പറഞ്ഞ 'സാഹിത്യകാരൻ' എന്നാവും ചരിത്രം വിലയിരുത്തുക........
അതിന് അധികമൊന്നും വേണ്ട 'നക്ഷത്രങ്ങളേ കാവൽ' മാത്രം മതി............
ഗുരുനാഥനോടുളള ആരാധനയ്ക്കപ്പുറം അങ്ങ് ഇന്നെനിക്ക് പഠനഗ്രന്ഥമാണ്..........
രാധാലക്ഷ്മി പത്മരാജൻ........
സുന്ദരപ്രണയത്തിൻറെ സാക്ഷിപത്രം...........
താങ്കളുടെ 'ഓർമ്മകളിൽ തൂവാനമായി പത്മരാജനോ' 'വസന്തത്തിൻറെ അഭ്രജാലകമോ' താങ്കളെ ഒരിക്കലും ഒരിടത്തും ഓർമ്മപ്പെടുത്തില്ല......
'പത്മരാജൻ എൻറെ ഗന്ധർവൻ' അത് മാത്രമാകും താങ്കളെ രേഖപ്പെടുത്തുക..........
ദയവായി ഇനി പി.പത്മരാജനെ കുറിച്ച് താങ്കൾ എഴുതാതിരിക്കുക.......
ഗുരുനാഥാ അങ്ങയുടെ ഓർമ്മകൾ എനിക്ക് അഹങ്കാരമാണ് അതിലേറെ ജാഡയാണ്.........(അങ്ങയെ പരാമർശിക്കുമ്പോൾ ചിലരെങ്കിലും ഈ വാക്കുകൾ ഉപയോഗിച്ചാണ് എന്നെ വിമർശിക്കാറ്)
എത്രയോ മുഖാമുഖങ്ങളിൽ ഞാൻ അങ്ങയെ കുറിച്ച് പങ്കുവച്ച ഈ 'ജാഡ',, 'അഹങ്കാരം' ഇവ കൊണ്ട്മാത്രം കുലപതികളുടെ മുന്നിൽ മികവ് തെളിയിച്ചു,,എൻറെ മേഖലയിൽ അവസരങ്ങൾ സ്വന്തമാക്കി..........
അങ്ങയുടെ കവിത ഞാൻ കടമെടുക്കട്ടേ.......
""അകലെ ഒരു പുകനാരുയരുന്നതിന് മുമ്പ് മഴ വന്നു തല്ലി നിൻ ജാലകപാളിമേൽ......""
അങ്ങയുടെ ചുടലതെങ്ങ് ഇന്നും അങ്ങേയ്ക്ക് പിന്നാലെ അങ്ങയുടെ അടുത്ത് വന്ന അങ്ങയുടെ എല്ലാമെല്ലാമായ അമ്മയ്ക്കത്രയും പോലും ഉയരത്തിലായില്ല...
അത് അങ്ങയുടെ ആത്മാർത്ഥമായ സ്നേഹ മനസിനെ കാണിക്കുന്നു.......
അങ്ങേയെ കുറിച്ച് എന്തെഴുതിയാലും ഈ ഞാനും അങ്ങേയ്ക്ക് വളരെ വളരെ താഴെ മാത്രം........
ഈ ജനുവരിയിൽ,, ജാഡയോടെ അഹങ്കാരത്തോടെ ആരു വിലക്കിയാലും എവിടേയും എപ്പോഴുംഅങ്ങയെ പരാമർശിക്കും എന്ന് പറഞ്ഞുകൊണ്ട് 8 ആം ക്ലാസിൽ ഞാൻ കുറിച്ച അങ്ങയുടെ വിലാസം ഇന്നും സ്വകാര്യ ഡയറിയിൽ സൂക്ഷിക്കുന്ന എസ് വി പ്രദീപ്...............
""വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല.....നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക""
അങ്ങയുടെ വാക്കുകൾ
ഗുരുനാഥാ ഞാൻ തിരുത്തുന്നു....
ഞാൻ അങ്ങയെ കാണും..തീർച്ച..

2015 ജനുവരി 20, ചൊവ്വാഴ്ച

  1. മാണിക്ക് "മണി" കെട്ടി ബിജു


ഡിസം 31 ന് ഉച്ചയ്ക്ക് 12.30 നും 1.30 നും ഇടയിൽ ബാർ ഓണേഴ്സ് യോഗം നടക്കുന്നതിനിടെ ജോസ് K മാണി എന്തിന് നേതാക്കളെ ടെലിഫോൺ ചെയ്തെന്ന്
ബിജു രമേശ്.......................
P J ജോസഫ് എങ്ങനെ ക്വിക് വെരിഫിക്കേഷൻ റിപ്പോർട്ട് കണ്ടെന്നും വേണ്ടിവന്നാൽ CBI അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും ബിജു രമേശ്.......................
മുഖ്യമന്ത്രിയും K M മാണിയും നിയമം പഠിച്ചവരെന്ന്
D സുഗതൻ.....................
പഠിച്ചിട്ട് കാര്യമില്ല പ്രവർത്തിയിലാണ് വേണ്ടതെന്ന് Adv ജയശങ്കർ................
അരാജകത്വവും നിയമലംഘനവും കൊടികുത്തി വാഴുന്നതായി
Adv മുഹമ്മദ് റിയാസ്...............
ജനങ്ങൾ എവിടെ?????? ജനായത്തം എന്തു ചെയ്യണം?????
https://www.youtube.com/watch?v=pah3czMIpkQ